Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The City

Alappuzha

ന​ഗ​രം അ​ഴി​യാ​ക്കുരു​ക്കി​ൽ

ആ​ല​പ്പു​ഴ: ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളോ പോ​ലീ​സോ എ​ത്താ​താ​യ​തോ​ടെ ആ​ല​പ്പു​ഴ ന​ഗ​രം രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​തക്കുരു​ക്കി​ൽ. ജി​ല്ലാകോ​ട​തിപ്പാലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഓ​ഫീ​സ് മു​ത​ൽ മു​ല്ല​യ്ക്ക​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​ട്ടി​രി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ലാ​ണ് പ​ല​പ്പോ​ഴും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​പ്പു​റ​ത്തെ റോ​ഡ് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ് റോ​ഡി​ന്‍റെ ഘ​ട​ന. ഒ​രേ​സ​മ​യം ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്ര​മേ ഇ​തു​വ​ഴി ക​ട​ന്നുപോ​കാ​ൻ സാ​ധി​ക്കൂ. ഇ​രു​വ​ശ​ത്തു​നി​ന്നും ഒ​രു​പോ​ലെ വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്ന​താ​ണ് ന​ഗ​ര​ത്തെ ഗ​താ​ഗ​തക്കുരു​ക്കി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​ത്.

ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഓ​ഫീ​സി​നു സ​മീ​പ​ത്തെ ക​ബീ​ർ പ്ലാ​സ​യി​ൽ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി 9 വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത തി​ര​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​രും സ​ർ​വീ​സ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ടൂ​വീ​ല​ർ ഉ​ൾ​പ്പെ​ടെ വ​ച്ച​തി​നു​ശേ​ഷ​മാ​ണ് ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റി​ലേ​ക്കു പോ​കു​ന്ന​ത്.

ഇ​തി​നാ​ൽ എ​തി​രേ വാ​ഹ​നം വ​ന്നാ​ൽ കാ​റു​ക​ൾ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ശ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​നം ഒ​തു​ക്കി മ​റ്റു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നു​ള്ള സ്ഥ​ലം ല​ഭി​ക്കു​ന്നി​ല്ല. പോ​ലീ​സോ ഹോം ​ഗാ​ർ​ഡോ ഒ​ന്നും ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ഞ്ഞുനോ​ക്കു​ന്നു​മി​ല്ല. മു​ല്ല​യ്ക്ക​ലി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​മ്മ​ൻകോ​വി​ൽ റോ​ഡ് വ​ഴി​യും പോ​കു​ന്നു​ണ്ട്. ഈ ​റോ​ഡിന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഒ​രേ​സ​മ​യ​ത്ത് ഒ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യേ​യു​ള്ളൂ.

അ​തി​നാ​ൽ ഇ​വി​ടെ​യും പ​ല​പ്പോ​ഴും ഗ​താ​ഗ​തക്കുരു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്ഥി​തി ചെ​യ്യു​ന്ന​ത് മു​ല്ല​യ്ക്ക​ൽ തെ​രു​വി​ലാ​ണ്. അ​തി​നാ​ൽ വ്യാ​പാ​രി​ക​ൾ ഇ​ട​പെ​ട്ടാ​ണ് ജി​ല്ലാ കോ​ട​തി പാ​ല​ത്തി​ന്‍റെ തെ​ക്കേ​ക്ക​ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​ൻ സ​ർ​വീ​സ് റോ​ഡ് ഇ​ടാ​നു​ള്ള തീ​രു​മാ​ന​മെ​ടു​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ പോ​ലീ​സി​നെ നി​യോ​ഗി​ച്ച് ഒ​രു സ​മ​യം ഒ​രു ഭാ​ഗ​ത്തേ​ക്ക് ഒ​രു വാ​ഹ​നം ക​ട​ത്തി​വി​ടാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ലേ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​വൂ.

Latest News

Corehub Up